ഡി ജോങ്ങ് ലോണിൽ??
ഡി ജോങ്ങ് ലോണിൽ??
ഈ യൂറോപ്യൻ ട്രാൻസ്ഫർ വിൻഡോയിൽ ഏറ്റവും അധികം ചർച്ചചെയ്യപ്പെട്ട പേര് ഫ്രാങ്കി ഡി ജോങ്ങിന്റെ തന്നെയാണ്. ഇപ്പോൾ ഈ കാര്യത്തിൽ ഏറ്റവും പുതിയ അപ്ഡേറ്റ് നൽകിയിരിക്കുകയാണ് പ്രമുഖ മാധ്യമ പ്രവർത്തകനായ ഫാബ്രിസിയോ റൊമാനോ. അദ്ദേഹത്തിന്റെ റിപ്പോർട്ടിലേക്ക്.
നിലവിൽ താരത്തിന് വേണ്ടി മാഞ്ചേസ്റ്റർ യുണൈറ്റഡും ബാർസലോണയും കരാറിലെത്തി കഴിഞ്ഞു.75 മില്യൺ യൂറോ ഫീസും 10 മില്യൺ ആഡ് ഓൺസുമാണ് ഈ കരാറിൽ ഉള്ളത്.എന്നാൽ താരം ഇപ്പോഴും ബാർസ വിടാൻ ഒരുക്കമല്ല.
ബാർസയിൽ തുടരണമെങ്കിൽ താരം സാലറി കുറക്കണമെന്നാണ് ബാർസ ആവശ്യപെടുന്നത്. എന്നാൽ താരവും താരത്തിന്റെ ഏജന്റും ഇത് അംഗീകരിക്കുന്നില്ല. അത് കൊണ്ട് തന്നെ മറ്റൊരു മാർഗവുമായി ബാർസ ഇപ്പോൾ രംഗത്ത് വന്നിരിക്കുകയാണ്.
താരത്തെ ലോണിൽ നൽകാനാണ് ഇപ്പോൾ ബാർസ ശ്രമിക്കുന്നത്. എന്നാൽ താരത്തിന് ഇപ്പോഴും ബാർസയിൽ തുടരാൻ തന്നെയാണ് താല്പര്യം.പക്ഷെ താരത്തിന്റെ ശമ്പളം കുറക്കാൻ സാധിക്കാതെ താരത്തിന് ബാർസയിൽ തുടരാനും സാധിക്കില്ലെന്നാണ് റിപ്പോർട്ടുകൾ. എന്തായാലും വരും ദിവസങ്ങളിൽ ഈ ട്രാൻസ്ഫറിനെ പറ്റി കൂടുതൽ വിവരങ്ങൾ ലഭ്യമാകുമെന്ന് കരുതാം.
To Join Click here
Our Telegram
To Join Click here
Our Facebook Page
To Join Click here